2019 ഫെബ്രുവരി 19, ചൊവ്വാഴ്ച
2019 ഫെബ്രുവരി 18, തിങ്കളാഴ്‌ച
URGENT _ (യോഗം മാറ്റിവെച്ചു)
19 .02 .2019 ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം
19 .02 .2019 ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം
ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു . യോഗം 20.02.2019 ന് ഉച്ചയ്ക്ക് 2 മണിക്ക് ബി .ആർ.സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് . LSS/USS ഡ്യൂട്ടിക്ക് നിയമിച്ച ഇൻവിജിലേറ്റർ 3 മണിക്ക് യോഗത്തിൽ ഹാജരാക്കേണ്ടതാണ്
2019 ഫെബ്രുവരി 16, ശനിയാഴ്‌ച
2019 ഫെബ്രുവരി 23 (ശനിയാഴ്ച )നടക്കുന്ന എൽ .എസ് .എസ്/ യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .
അഞ്ചരക്കണ്ടി പഞ്ചയാത്ത് ---നരിക്കോട് യു .പി
മുഴപ്പിലങ്ങാട് പഞ്ചയാത്ത്--- മുഴപ്പിലങ്ങാട് എൽ .പി
കടമ്പൂർ പഞ്ചയാത്ത് ------ കടമ്പൂർ ഈസ്റ്റ് യു .പി
പെരളശ്ശേരി പഞ്ചയാത്ത് ------- ചെറുമവിലായി യു .പി
എടക്കാട് പഞ്ചയാത്ത് -------- ഊർപഴശ്ശിക്കാവ് യു .പി
യു .എസ് .എസ്
അഞ്ചരക്കണ്ടി ,പെരളശ്ശേരി } അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ
പഞ്ചായത്തുകൾ}
കടമ്പൂർ ,മുഴപ്പിലങ്ങാട് ,എടക്കാട് } കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ
പഞ്ചായത്തുകൾ
മുകളിൽ ചേർത്ത പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാദ്ധ്യാപകരെ ചീഫ് സുപ്രണ്ട്മാരായും ചുവടെ ചേർത്തവരെ ഡെപ്യൂട്ടി ചീഫ്സുപ്രണ്ട്മാരായുംനിയമിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട് .
മുഴപ്പിലങ്ങാട് പഞ്ചയാത്ത്--- സഹദേവൻ .ബി ,പ്രധാനാദ്ധ്യാപകൻ
മാവിലായി എൽ .പി
കടമ്പൂർ പഞ്ചയാത്ത് ------ ഷീന .പി ,പ്രധാനാദ്ധ്യാപിക ,തോട്ടട നോർത്ത് എൽ .പി
പെരളശ്ശേരി പഞ്ചയാത്ത് ------- മണികണ്ഠൻ .പി .വി ,പ്രധാനാദ്ധ്യാപകൻ
ഗവർമെന്റ് എൽ .പി ,മുഴപ്പിലങ്ങാട്
എടക്കാട് പഞ്ചയാത്ത് ------- ജയരാജൻ .കെ.വി , പ്രധാനാദ്ധ്യാപകൻ
ഉടുങ്ങോട് അച്യുതവിലാസം എൽ .പി
അഞ്ചരക്കണ്ടി പഞ്ചയാത്ത് -----റീജേഷ് .കെ .കെ ,പ്രധാനാദ്ധ്യാപകൻ
വടക്കുമ്പാട് എൽ .പി
യു .എസ് .എസ്
അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ --ബീന .സി.കെ പ്രധാനാദ്ധ്യാപിക,ആറ്റടപ്പ സൗത്ത് യു.പി
കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ----ബാബു.ടി ,പ്രധാനാദ്ധ്യാപകൻ
പൊതുവാച്ചേരി സെൻട്രൽ യു .പി
2019 ഫെബ്രുവരി 14, വ്യാഴാഴ്‌ച
1 ) ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എൽ .എസ് .എസ് .പരീക്ഷയുടെ ചോദ്യപേപ്പർ സി.ആർ.സി തലത്തിൽ നാളെത്തന്നെ (15 .02 .2019 ന് തന്നെ )വിശകലനം നടത്തേണ്ടതാണ് .
2 )പഠനോത്സവം നടത്തിയ സ്‌കൂളുകൾ തീയ്യതിയും ,പഠനോത്സവം നടത്താത്ത സ്കൂളുകൾ ആയതിനുള്ള കാരണവും നാളെ (15 .0 2 .2019 )ഉച്ചയ്ക്ക് മുമ്പായി 9400463775 ,9447853506 എന്നീ നമ്പറിൽ അറിയിക്കേണ്ടതാണ്
2019 ഫെബ്രുവരി 13, ബുധനാഴ്‌ച
കണ്ണൂർസൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 16 .02 .2019 (ശനിയാഴ്ച )രാവിലെ 10 മണിക്ക് ബി .ആർ.സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .എൽ .പി ,യു .പി വിഭാഗം ഉള്ള ഹൈസ്കൂളുകളിൽ നിന്നും ഒരു അദ്ധ്യാപകനെ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .
2019 ഫെബ്രുവരി 7, വ്യാഴാഴ്‌ച
2019 ഫെബ്രുവരി 6, ബുധനാഴ്‌ച
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ,ബാംഗ്ലൂർ 2019 ഫെബ്രുവരി 18 മുതൽ മാർച്ച് 30 വരെ അദ്ധ്യാപകർക്കായി ഇംഗ്ലീഷ് ഭാഷ പരീശീലനം (RIESI ,ബാംഗ്ലൂർ) നല്കുന്നു .ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രൈമറി / എലിമെന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകരുടെ പേരുവിവരം നാളെ (൦7 .02 .2019 ന് ) രാവിലെ 11 മണിക്ക് മുമ്പായി ചുവടെ ചേർത്ത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് .സർവീസിൽ പുതുതായി പ്രവേശിച്ച അദ്ധ്യാപകർക്ക് മുൻ്ഗണന നല്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് www .riesi .org എന്ന വെബ്സൈറ്റിൽ നിന്നോ 080 -23213243 ,23213243 എന്ന നമ്പറിലോ ലഭ്യമാണ് .
1 )അദ്ധ്യാപകൻറെ പേര് :
2 )സ്കൂളിൻറെ പേര് :
3) മൊബൈൽ നം :
4 )ഇമെയിൽ ഐഡി :
2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച
2012 -13 മുതൽ നിയമിതരായ അധ്യാപകരുടെ കെടെറ്റ് യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്ത പെര്ഫോര്മയിൽ 05.02.2019 ന് 5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് PERFORMA
2019 ഫെബ്രുവരി മാസംവാർഷിക പരിശോധന നടക്കുന്ന സ്കൂളുകളുടെ പേരുവിവരം ചുവടെ ചേർക്കുന്നു .പരിശോധനക്കാവശ്യമായ
രേഖകൾ തയാറാക്കി വയ്‌ക്കേണ്ടതും എല്ലാ അധ്യാപകജീവനക്കാരും ,അനധ്യാപക ജീവനക്കാരും സ്കൂളിൽ ഹാജരായിരിക്കേണ്ടതുമാണ്
1 )ബാവോട് ഈസ്റ്റ് യു.പി -----07 .02 .2019
2 )മാവിലായി എൽ .പി ----12 .02 .2019
3 )മുണ്ടലൂർ വെസ്റ്റ് എൽ .പി --14 .02 .2019
4 )കടമ്പൂർ ഈസ്റ്റ് യു .പി ---19 .02 .2019
5 )ഗവൺമെൻറ് എൽ .പി ,മുഴപ്പിലങ്ങാട് -- -25.02.2019
2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച
സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി (സ്‌റ്റെപ്സ് )നാളെ 02 .02 .2019 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർത്ഥികൾ നാളെ രാവിലെ 9 മണിക്ക്
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തിൻറെ കൂടെ ചുവടെ ചേർത്ത ഫോർമാറ്റ് കൂടി സമർപ്പിക്കണം .
2019 ജനുവരി 30, ബുധനാഴ്‌ച
കണ്ണൂർസൗത്ത് ഉപജില്ലയിലെ ഉർദു അദ്ധ്യാപകർക്കുള്ള ഏകദിനശില്പശാല 02 .02 .2019 ന്ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ ബി .ആർ .സിയിൽ (പെരളശ്ശേരി )വച്ച് നടത്തുന്നതാണ് .കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുഴുവൻ ഉർദു അദ്ധ്യാപകരും (ഹൈസ്കൂളുകൾ ഉൾപ്പെടെ )ടി ശില്പശാലയിൽ പങ്കെടുക്കാൻ ആവശ്യമായ നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ് .
2019 ജനുവരി 28, തിങ്കളാഴ്‌ച
സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഉപജില്ലാതല സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികൾക്കുള്ള പരീശീലനം നാളെ (30 .01 .2019 ന് )രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ (പെരളശ്ശേരി )നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളും ,ഒരു സോഷ്യൽ സയൻസ് അദ്ധ്യാപകൻ / അദ്ധ്യാപിക
പ്രസ്തുത പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)


