2019 ഡിസംബർ 6, വെള്ളിയാഴ്‌ച
2019 ഡിസംബർ 4, ബുധനാഴ്‌ച
1.
2019
ഡിസംബർ മാസത്തെ അരിയുടെ
ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്. എല്ലാ പ്രഥമാധ്യാപകരും മാവേലി സ്റ്റോറിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള
അരി
രണ്ടു ദിവസത്തിനകം കൈപ്പറ്റേണ്ടതാണ്.
2.
മാവേലി
സ്റ്റോറിൽ നിന്നും ലഭിക്കുന്ന അരി ഒരു ചാക്ക് തീർന്നതിന് ശേഷം മാത്രമേ അടുത്ത ചാക്ക് പൊട്ടിക്കാൻ പാടുള്ളൂ. കേടായതും അല്ലാത്തതുമായ അരി തമ്മിൽ കൂടിക്കലരാൻ ഇത് ഇടയാക്കും. കൂടാതെ അരിയുടെ സ്റ്റോക്ക് എടുക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാൽ മേൽ നിർദേശം കർശനമായി പാലിക്കേണ്ടതാണ് .
3. 2019 -20 വർഷത്തെ
ഉച്ചഭക്ഷണ കണ്ടിൻജന്റ് ചാർജ് രണ്ടാം ഗഡു (സെൻട്രൽ ഷെയർ , സ്റ്റേറ്റ് ഷെയർ )പ്രധാനാദ്ധ്യാപകരുടെ BIMS ൽ എത്തിയിട്ടുണ്ട്. ആയത് ട്രെഷറിയിൽ
നിന്നും മാറുന്നത് സംബന്ധിച്ചു് വ്യക്തമായ നിർദ്ദേശം എത്രയും പെട്ടെന്ന് തന്നെ നൽകുന്നതായിരിക്കും(അലോട്ട്മെന്റിന്റെ പകർപ്പ് ഓഫീസ് നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്) .
ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്.
2019 ഡിസംബർ 3, ചൊവ്വാഴ്ച
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളുടെ പേരും കുട്ടികളുടെ എണ്ണവും ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ) ബഹു. ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രസ്തുത ലിസ്റ്റ് നാളെ (04/12/2019)11 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
ക്രമ നമ്പർ സ്കൂളിന്റെ പേര് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ എണ്ണം റിമാർക്സ്
2019 ഡിസംബർ 2, തിങ്കളാഴ്‌ച
2019 ഡിസംബർ 1, ഞായറാഴ്‌ച
കേരള സർക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ചെറുകിട സംരംഭകരേയും സ്വയം സഹായ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ സരസ മേള - 2019 ഡിസംബർ 20 മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് ഗ്രൗണ്ടിൽ (മാങ്ങാട്ടുപറമ്പ്) വെച്ച് നടത്തുന്നു. ഇതോടനുബന്ധമായി ജില്ലയിലെ LP, UP, HS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 21 .12 .2019 ന് ഉച്ചക്ക് 2 മണിക്ക് സരസ് വേദിയിൽ വെച്ച് നടത്തുന്നു. സ്‌കൂൾ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ആയതിനാൽ സ്‌കൂൾ തല മത്സരങ്ങൾ ഡിസംബർ പത്താം തീയ്യതിക്കകം നടത്താനും വിജയികളെ ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാനും എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകർക്ക് ഉടൻതന്നെ നിർദേശം നൽകേണ്ടതാണ്.
കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ സംസ്ഥാനതലത്തിൽ നടക്കും. ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരവും ഇതിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbcphotoksbb@gmail. com ലും, ഉപന്യാസം cbcessayksbb@gmail. com ലും, പെയിന്റിംഗ് cbcpaintksbb@ gmail.com ലും ഡിസംബർ 20നു മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity. org യിൽ ലഭിക്കും.
2019 നവംബർ 27, ബുധനാഴ്‌ച
അധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ചമെന്റ് കണ്ടാലും. താങ്കളുടെ സബ്ബ് ജില്ലയിലുള്ള സ്ക്കൂളുകളില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള അധ്യാപകരെ KOOL പരിശീലനത്തെകുറിച്ചുള്ള വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
CIRCULAR
CIRCULAR
2019 നവംബർ 25, തിങ്കളാഴ്‌ച
എം .ജി തുക കുടിശ്ശിക ബിഎംസ് വഴി അലോട്ട്മെൻറ് ലഭിച്ചു ഉത്തരവ് പുതുക്കുന്നതിന് അപേക്ഷ(2015 -2016 ,2016 -2017 ,2017 -2018 ,2018 -2019 വര്ഷങ്ങളിലേത് ) സമർപ്പിച്ചു പുതുക്കിയ ഉത്തരവ് ലഭിക്കാത്ത
സ്കൂളുകൾ ഉണ്ടെങ്കിൽ (ആറ്റടപ്പ നം II എൽ .പി ,ആഡൂർവെസ്റ് എൽ .പി ഒഴികെ)28 .11 .2019 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ് .(9400463775 ,9447853506 )
NuMATS കണ്ണൂർ സൗത്ത് സബ് ജില്ലാതലത്തിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർഥികൾ
ശ്രീഹർഷ് ബി .ചെറുമവിലായി യു .പി.എസ്
ദേവാഞ്ചന കെ മുരി ങ്ങേരി യു .പി.എസ്
നിർമ്മൽ പ്രകാശ് മാവിലായി യു .പി.എസ്
ഐശ്വര്യ സി കെ ,ഓ .കെ .യു .പി.എസ്.
ഹിഷാം . ടി .വി . ആറ്റടപ്പ സൗത്ത്, യു .പി.എസ്.
ഗോപിക സി ,തോട്ടട വെസ്റ്റ് യു .പി
അമൃത പ്രിയ .ഇ , കാടാച്ചിറ എച്ച .എസ് .എസ്
അമൃത ഇ , ഐ വെർ കുളം ജി .പി .യു .പി
മിൻഹാജ് .എം .പി പൊതുവാച്ചേരി സെൻട്രൽ യു .പി .എസ്
ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് റിപ്പോർട്ട് നവംബർ 30 മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്
* പാദരക്ഷകൾ വിലക്കരുത്
* സ്‌കൂൾ പരിസരത്തെ പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം
2019 നവംബർ 23, ശനിയാഴ്ച
2019 നവംബർ 21, വ്യാഴാഴ്‌ച
18 / 10 / 2019 തീയ്യതിയിലെ QI P തീരുമാന പ്രകാരം 30 .11 .2019 സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായി നിശ്ചയിച്ചിരുന്നു ;
എന്നാൽ ചില പ്രത്യകേ സാഹചര്യം കണക്കിലെടുത്തു 30 .11 .2019 ന് പ്രവൃത്തി ദിവസം ആയിരിക്കില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.
കൂടാതെ 23 .11 .2019 നും പ്രവൃത്തി ദിവസമല്ല എന്ന കാര്യം കൂടി ഇതിനാൽ അറിയിക്കുന്നു . സ്കൂളുകളിൽ പ്രസ്തുത ദിവസങ്ങളിൽ
നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമില്ല.
2019 നവംബർ 20, ബുധനാഴ്‌ച
ശാസ്ത്രീയ ബോധവും ശാസ്ത്ര പഠനരീതിയും സ്വാംശീ കരിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നത് പൊതുവിദ്യാഭ്യാസ ത്തിന്റെ മുഖ്യ ലക്ഷ്യമാണ് . വിദ്യാലയ ങ്ങളിൽ പ്രവൃത്തിച്ചു വരുന്ന ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം,പ്രവൃത്തി പഠനം ,ഗണിതം എന്നീ ക്ലബ്ബു കളുടേ പ്രവർത്തനങ്ങളെ ഇത്തരമൊരു ലക്ഷ്യത്തോടെ പുനരാവിഷ്കരിക്കുന്നതിനായി രൂപീകൃതമായ സംഘ ടന രൂപമാണ് ശാസ്ത്ര രംഗം ..
26 .11 .2019 ന് ചൊവ്വാ ഴ്ച മാവിലായി യു .പി . സ്കൂളിൽ വച്ചു സബ് ജില്ലാ തല ശാസ്ത്ര സംഗമം നടക്കുകയാണ് എല്ലാ യു .പി . സ്കൂളിൽ നിന്നും ഓരോ ക്ലബിനെയും പ്രധിനിധികരിച്ചു കൊണ്ട് ഓരോ കുട്ടി വീതവും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും ഓരോക്ലബിനെയും പ്രധിനിധികരിച്ചു കൊണ്ട് ഓരോ കുട്ടി വീതവും സബ്ജില്ലാ തല സംഗമത്തിന് പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർ ശ്രെദ്ധിക്കേണ്ടതാണ് .
സയൻസ് ക്ലബിനെ പ്രധിനിധികരി ച്ചുകൊണ്ട് പങ്കെടുക്കുന്ന കുട്ടികൾ താഴെ പറയുന്ന പ്രവർത്തനം ചെയ്ത് ഈ പ്രൊഫോർമ പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ് .
പ്രൊഫോർമ
ശാസ്ത്രരംഗം ,പരിപാടിയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും നിർബന്ധ മായും ചാന്ദ്രയാനുമായി ബന്ധപ്പെട്ട പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ കൊളാഷ് നിർമ്മിച്ചു വരേണ്ടതാണ് .(ചാർട്ടിൽ) മറ്റൊന്നു നിർബന്ധമായും കൊണ്ടു വരേണ്ടതാണ് .
അറ്റ്ലസ് ,വടക്കുനോക്കിയന്ത്രം ,ലോക ഭൂപടം എന്നിവ കൊണ്ട് വരൻ പറ്റുന്നവർ കൊണ്ട് വരേണ്ടതാണ് .
ഈ ഒരു കാര്യം ഹെഡ്മാസ്റ്റർമാർ വളരെ ഗൗരവത്തോടെ കാണുകയും കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടതാണ് .
26 .11 .2019 ന് ചൊവ്വാ ഴ്ച മാവിലായി യു .പി . സ്കൂളിൽ വച്ചു സബ് ജില്ലാ തല ശാസ്ത്ര സംഗമം നടക്കുകയാണ് എല്ലാ യു .പി . സ്കൂളിൽ നിന്നും ഓരോ ക്ലബിനെയും പ്രധിനിധികരിച്ചു കൊണ്ട് ഓരോ കുട്ടി വീതവും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും ഓരോക്ലബിനെയും പ്രധിനിധികരിച്ചു കൊണ്ട് ഓരോ കുട്ടി വീതവും സബ്ജില്ലാ തല സംഗമത്തിന് പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർ ശ്രെദ്ധിക്കേണ്ടതാണ് .
സയൻസ് ക്ലബിനെ പ്രധിനിധികരി ച്ചുകൊണ്ട് പങ്കെടുക്കുന്ന കുട്ടികൾ താഴെ പറയുന്ന പ്രവർത്തനം ചെയ്ത് ഈ പ്രൊഫോർമ പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ് .
പ്രൊഫോർമ
ശാസ്ത്രരംഗം ,പരിപാടിയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും നിർബന്ധ മായും ചാന്ദ്രയാനുമായി ബന്ധപ്പെട്ട പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ കൊളാഷ് നിർമ്മിച്ചു വരേണ്ടതാണ് .(ചാർട്ടിൽ) മറ്റൊന്നു നിർബന്ധമായും കൊണ്ടു വരേണ്ടതാണ് .
അറ്റ്ലസ് ,വടക്കുനോക്കിയന്ത്രം ,ലോക ഭൂപടം എന്നിവ കൊണ്ട് വരൻ പറ്റുന്നവർ കൊണ്ട് വരേണ്ടതാണ് .
ഈ ഒരു കാര്യം ഹെഡ്മാസ്റ്റർമാർ വളരെ ഗൗരവത്തോടെ കാണുകയും കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടതാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)