2019 ഫെബ്രുവരി 13, ബുധനാഴ്‌ച
കണ്ണൂർസൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 16 .02 .2019 (ശനിയാഴ്ച )രാവിലെ 10 മണിക്ക് ബി .ആർ.സി യിൽ (പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .എൽ .പി ,യു .പി വിഭാഗം ഉള്ള ഹൈസ്കൂളുകളിൽ നിന്നും ഒരു അദ്ധ്യാപകനെ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .
2019 ഫെബ്രുവരി 7, വ്യാഴാഴ്‌ച
2019 ഫെബ്രുവരി 6, ബുധനാഴ്‌ച
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ,ബാംഗ്ലൂർ 2019 ഫെബ്രുവരി 18 മുതൽ മാർച്ച് 30 വരെ അദ്ധ്യാപകർക്കായി ഇംഗ്ലീഷ് ഭാഷ പരീശീലനം (RIESI ,ബാംഗ്ലൂർ) നല്കുന്നു .ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രൈമറി / എലിമെന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകരുടെ പേരുവിവരം നാളെ (൦7 .02 .2019 ന് ) രാവിലെ 11 മണിക്ക് മുമ്പായി ചുവടെ ചേർത്ത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് .സർവീസിൽ പുതുതായി പ്രവേശിച്ച അദ്ധ്യാപകർക്ക് മുൻ്ഗണന നല്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് www .riesi .org എന്ന വെബ്സൈറ്റിൽ നിന്നോ 080 -23213243 ,23213243 എന്ന നമ്പറിലോ ലഭ്യമാണ് .
1 )അദ്ധ്യാപകൻറെ പേര് :
2 )സ്കൂളിൻറെ പേര് :
3) മൊബൈൽ നം :
4 )ഇമെയിൽ ഐഡി :
2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച
2012 -13 മുതൽ നിയമിതരായ അധ്യാപകരുടെ കെടെറ്റ് യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്ത പെര്ഫോര്മയിൽ 05.02.2019 ന് 5 മണിക്ക് മുൻപായി എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് PERFORMA
2019 ഫെബ്രുവരി മാസംവാർഷിക പരിശോധന നടക്കുന്ന സ്കൂളുകളുടെ പേരുവിവരം ചുവടെ ചേർക്കുന്നു .പരിശോധനക്കാവശ്യമായ
രേഖകൾ തയാറാക്കി വയ്‌ക്കേണ്ടതും എല്ലാ അധ്യാപകജീവനക്കാരും ,അനധ്യാപക ജീവനക്കാരും സ്കൂളിൽ ഹാജരായിരിക്കേണ്ടതുമാണ്
1 )ബാവോട് ഈസ്റ്റ് യു.പി -----07 .02 .2019
2 )മാവിലായി എൽ .പി ----12 .02 .2019
3 )മുണ്ടലൂർ വെസ്റ്റ് എൽ .പി --14 .02 .2019
4 )കടമ്പൂർ ഈസ്റ്റ് യു .പി ---19 .02 .2019
5 )ഗവൺമെൻറ് എൽ .പി ,മുഴപ്പിലങ്ങാട് -- -25.02.2019
2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച
സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി (സ്‌റ്റെപ്സ് )നാളെ 02 .02 .2019 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർത്ഥികൾ നാളെ രാവിലെ 9 മണിക്ക്
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തിൻറെ കൂടെ ചുവടെ ചേർത്ത ഫോർമാറ്റ് കൂടി സമർപ്പിക്കണം .
2019 ജനുവരി 30, ബുധനാഴ്‌ച
കണ്ണൂർസൗത്ത് ഉപജില്ലയിലെ ഉർദു അദ്ധ്യാപകർക്കുള്ള ഏകദിനശില്പശാല 02 .02 .2019 ന്ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ ബി .ആർ .സിയിൽ (പെരളശ്ശേരി )വച്ച് നടത്തുന്നതാണ് .കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുഴുവൻ ഉർദു അദ്ധ്യാപകരും (ഹൈസ്കൂളുകൾ ഉൾപ്പെടെ )ടി ശില്പശാലയിൽ പങ്കെടുക്കാൻ ആവശ്യമായ നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ് .
2019 ജനുവരി 28, തിങ്കളാഴ്‌ച
സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഉപജില്ലാതല സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികൾക്കുള്ള പരീശീലനം നാളെ (30 .01 .2019 ന് )രാവിലെ 10 മണിക്ക് ബി.ആർ.സി യിൽ (പെരളശ്ശേരി )നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളും ,ഒരു സോഷ്യൽ സയൻസ് അദ്ധ്യാപകൻ / അദ്ധ്യാപിക
പ്രസ്തുത പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
2019 ജനുവരി 25, വെള്ളിയാഴ്‌ച
VERY VERY URGENT
എല്ലാ സ്കൂളുകളും നൂൺ മീൽ . സോഫ്റ്റ് വെയറിൽ അരിയുടെ സ്റ്റോക്ക് പരിശോധിക്കേണ്ടതാണ് (REPORT മെനുവിൽ K2 REGISTER എടുത്ത് ഓരോ മാസവും റൈസ് ബാലൻസ് പരിശോധിക്കേണ്ടതാണ്) PHYSICAL BALANCE ENTER ചെയ്യാത്ത സ്കൂളുകൾ ഓരോ മാസത്തേയും സ്റ്റോക്ക് എന്റർ ചെയ്യേണ്ടതാണ് . 2019 ഫെബ്രുവരി മാസം മുതൽ അരിയുടെ ഇൻഡന്റ് പാസാക്കുന്നത് പുതിയ സോഫ്റ്റ്‌വെയർ മുഖാന്തിരമാണ് . സ്റ്റോക്ക് എൻട്രി, ഫീഡിങ് സ്ട്രെങ്ത്, PHYSICAL BALANCE എന്നിവ പൂർത്തിയാക്കാത്ത സ്കൂളുകൾ 25 .01.2019 നകം പൂർത്തിയാക്കേണ്ടതാണ് . എന്തെങ്കിലും സംശയമുള്ളവർ എഇഒ ഓഫീസിനെ സമീപിക്കേണ്ടതാണ്
എല്ലാ സ്കൂളുകളും നൂൺ മീൽ . സോഫ്റ്റ് വെയറിൽ അരിയുടെ സ്റ്റോക്ക് പരിശോധിക്കേണ്ടതാണ് (REPORT മെനുവിൽ K2 REGISTER എടുത്ത് ഓരോ മാസവും റൈസ് ബാലൻസ് പരിശോധിക്കേണ്ടതാണ്) PHYSICAL BALANCE ENTER ചെയ്യാത്ത സ്കൂളുകൾ ഓരോ മാസത്തേയും സ്റ്റോക്ക് എന്റർ ചെയ്യേണ്ടതാണ് . 2019 ഫെബ്രുവരി മാസം മുതൽ അരിയുടെ ഇൻഡന്റ് പാസാക്കുന്നത് പുതിയ സോഫ്റ്റ്‌വെയർ മുഖാന്തിരമാണ് . സ്റ്റോക്ക് എൻട്രി, ഫീഡിങ് സ്ട്രെങ്ത്, PHYSICAL BALANCE എന്നിവ പൂർത്തിയാക്കാത്ത സ്കൂളുകൾ 25 .01.2019 നകം പൂർത്തിയാക്കേണ്ടതാണ് . എന്തെങ്കിലും സംശയമുള്ളവർ എഇഒ ഓഫീസിനെ സമീപിക്കേണ്ടതാണ്
ചുവടെ പേരെഴുതിയ വിദ്യാലയങ്ങൾക്ക് ജൈവ- വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന് 10000 / (പതിനായിരം )രൂപ വീതം അനുവദിച്ചു ഉത്തരവായിട്ടുണ്ട് .ആയതിനാൽ ജൈവ- വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് .
1 )പൊതുവാച്ചേരി സെൻട്രൽ യു.പി
2 )ബാവോട് ഈസ്റ്റ് യു .പി
3 )ചെറുമവിലായി യു.പി
4 )ആറ്റടപ്പ സൗത്ത് യു .പി
5 )കടമ്പൂർ സൗത്ത് എൽ .പി
6 )മുണ്ടലൂർ വെസ്റ്റ് എൽ .പി
7 )പലേരി വെസ്റ്റ് എൽ .പി
8 )മുരിങ്ങേരി നോർത്ത് എൽ .പി
9 )മാമ്പ സെൻട്രൽ എൽ .പി
10 )വടക്കുമ്പാട് എൽ .പി
11 )കോട്ടം എൽ .പി
യു.പി .സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
2018 -2019 വർഷം വിവിധ ക്ലബ്ബുകൾ (സോഷ്യൽസയൻസ് ,സയൻസ് ,ഗണിതശാസ്ത്ര ) സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ,ഈ ക്ലബ്ബുകൾക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ എന്നിവ സംബന്ധിച്ച ഒരു വിശദമായ
റിപ്പോർട്ട്30 .01 .2019 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
2019 ജനുവരി 24, വ്യാഴാഴ്‌ച
2019 ജനുവരി 23, ബുധനാഴ്‌ച
2019 ജനുവരി 20, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

